കൊച്ചി: കോഴിക്കോട് ആസ്ഥാനമായുള്ള ഭക്ഷ്യോത്‌പന്ന നിർമ്മാണ കമ്പനിയായ പരീസൺസ് ഗ്രൂപ്പ് സംഘടിപ്പിച്ച 'അതിഥി കുക്ക് ഫോർ ഫഹദ് ആൻഡ് വിൻ ബിഗ്" മത്സരത്തിലെ വിജയികൾക്ക് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം ഫഹദ് ഫാസിൽ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.അതിഥി ഉത്‌പന്നങ്ങൾ ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കേണ്ട മത്സരത്തിൽ സംസ്ഥാനത്തുടനീളമുള്ളവർ പങ്കെടുത്തു. ബമ്പർ ജേതാവായ ലിസയ്ക്ക് ഫഹദ് ഫാസിലിനൊപ്പം അതിഥി ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിക്കാനും കുടുംബത്തോടൊപ്പം പഞ്ചനക്ഷത്ര റിസോർട്ടിൽ സൗജന്യതാമസത്തിനും അവസരം ലഭിക്കും. ചടങ്ങിൽ പരീസൺസ് ഗ്രൂപ്പ് ചെയർമാൻ മൊഹമ്മദ് അലി, ഷെഫ് നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു.