deepika-ravat

ജമ്മു:കത്വ ബലാത്സംഗക്കേസ് കെെകാര്യം ചെയുന്ന അഭിഭാഷക ദീപിക രജാവത്തിനെ മാറ്റിയതിതായി പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. കോടതിയിൽ ഹാജരാകാൻ പറ്റാത്തതിനെതുടർന്നാണ് മാറ്റിയത്. കേസുമായി ബന്ധപ്പെട്ട് നിരന്തര വധഭീഷണികളാണ് അഭിഭാഷക നേരിടേണ്ടിവന്നത്. അഞ്ചു മാസങ്ങളിൽ നടന്ന കോടതി വാദങ്ങളിൽ രണ്ടോ മൂന്നോ തവണ മാത്രമേ ഹാജറായിട്ടുണ്ടായിരുന്നുള്ളു. പെൺകുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകയായിരുന്ന ദീപിക രജാവത്തിനെ മാറ്റിയതിതായി അറിയിച്ചു. നിരന്തര ഭീഷണിയെത്തുടർന്ന് അഭിഭാഷകയ്ക്ക് പത്താൻകോട്ടിൽ എത്താൻ സാധിച്ചിരുന്നില്ല.

കഴിഞ്ഞ ജനുവരി 10നാണ് എട്ടുവയസുകാരി പെൺകുട്ടി ക്രൂരബലാത്സംഗത്തിനിരയാക്കി കൊന്നുകളഞ്ഞത്. എട്ടുപേർ ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തത്. ബലാത്സംഗക്കേസ് ദീപിക രജാവത്ത് നേരിട്ട് ഏറ്റെടുക്കുകയായിതുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അഭിനന്ദനപ്രവാഹങ്ങളെത്തിയിരുന്നു. എന്നാൽ പത്താൻകോട്ടിൽ എത്തിയാൽ കൊല്ലുമെന്ന ഭീഷണി നിലനിന്നിരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.