it
IT

ന്യൂഡൽഹി: ഐ.ടി മേഖലയിൽ 2027നകം ഇന്ത്യയിൽ 14 ലക്ഷം പുതിയ തൊഴിലുകൾ സൃഷ്‌ടിക്കപ്പെടുമെന്ന് സിസ്കോയും ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷനും ചേർന്ന് നടത്തിയ പഠനം വ്യക്തമാക്കി. ആഗോളതലത്തിൽ 50 ലക്ഷം തൊഴിലുകളും സൃഷ്‌ടിക്കപ്പെടും. ഐ.ടിയിലെ പുത്തൻ തരംഗങ്ങളായ സൈബർ സെക്യൂരിറ്റി, ഇന്റർനെറ്ര് ഒഫ് തിംഗ്‌സ്, ബിഗ് ഡാറ്റ തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങൾ ഉയരുക. സോഷ്യൽ മീഡിയ അഡ്‌മിനിസ്‌ട്രേറ്റർ, മെഷീൻ ലേണിംഗ് ഡിസൈനർ, ഐ.ഒ.ടി ഡിസൈനർ തുടങ്ങിയ ജോലികൾക്കാണ് ഡിമാൻഡേറുക. എന്നാൽ, ഈ രംഗത്ത് കഴിവുള്ള മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്തുക ഇന്ത്യൻ കമ്പനികൾക്ക് പ്രയാസകരമായിരിക്കുമെന്നും പഠനം വിലയിരുത്തി.