deepika

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദീപിക- രൺവീർ സിംഗ് ജോഡികളുടെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നു, കൊങ്കണി രീതിയിലുള്ള വിവാഹച്ചടങ്ങിന്റെയും സിന്ധി രീതിയിലുള്ള വിവാഹച്ചടങ്ങിന്റെയും ഓരോ ചിത്രം വീതമാണ് പുറത്തുവന്നത്. ദീപികയും രൺവീറും ഇൻസ്റ്റഗ്രാം വഴിയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. കൊങ്കണി ആചാരപ്രകാരമുള്ള ചടങ്ങിൽ ദീപിക ചുവപ്പും സ്വർണവും കലർന്ന സാരിയിലാണ് എത്തിയത്. രൺവീർ വെള്ളയും സ്വർണവും കലർന്ന ഷെർവാണിയാണ് ധരിച്ചിരുന്നത്.

സിന്ധി ആചാര പ്രകാരമുള്ള ചടങ്ങിൽ ചുവന്ന കാഞ്ചീവരം ഷെർവാണിയായിരുന്നു രൺവീറിന്റെ വേഷം. ചുവന്ന തലപ്പാവും അണിഞ്ഞിരുന്നു. ചുവന്ന ലെഹങ്കയിലാണ് ദീപിക എത്തിയത്. സബ്യസാചിയാണ് ഇരുവരുടെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്.

ഇറ്റലിയിലെ ലേക്ക് കമോയിൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. കനത്ത സുരക്ഷയിൽ നടന്ന വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾ മാദ്ധ്യമങ്ങൾക്കും ലഭിച്ചിരുന്നില്ല. ചടങ്ങിൽ പങ്കെടുത്തവർക്കും ചിത്രങ്ങളെടുക്കുന്നതിൽ വിലക്കുണ്ടായിരുന്നു.

ഇന്നലെ കൊങ്കണി ആചാരപ്രകാരമാണ് ചടങ്ങുകൾ നടന്നതെങ്കിൽ ഇന്ന് സിന്ധി ശൈലിയിലുള്ള 'ആനന്ദ് കരജ്' ചടങ്ങാണ് നടന്നത്. മുംബയ്‌യിലും ബംഗലുരുവിലുമായി രണ്ടു വിവാഹ സത്കാരച്ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.

Love and happiness forever.....these are such a full of pyaar wala pictures! For those of us who don’t have a life partner it’s a very “haiiiiiiiii” wala feeling! https://t.co/h1dtYel2be

— Karan Johar (@karanjohar) November 15, 2018