വാഴ്സ : പോളണ്ടിന്റെ വനിതാ ടെന്നിസ് താരം അഗ്നീസ്ക റാഡ്വാൻസ്ക 29-ാം വയസിൽ ആരോഗ്യപ്രശ്നങ്ങൾ മൂലം കരിയർ അവസാനിപ്പിച്ചു. മുൻ ലോക രണ്ടാം റാങ്കുകാരിയായ അഗ്നീസ്ക കഴിഞ്ഞവർഷമുണ്ടായ അഞ്ജാത വൈറസ് ബാധയെത്തുടർന്ന് ദീർഘനാൾ കളിക്കളത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. 20 ഡബ്ള്യു.ടി.എ കിരീടങ്ങൾ നേടിയിട്ടുള്ള അഗ്നീസ്ക 2012 വിംബിൾഡൺ റണ്ണർ അപ്പായിരുന്നു.