പ്രോട്ടീൻ കലവറയാണ് എരുമപ്പാൽ. ഒരു കപ്പ് എരുമപ്പാലിൽ 8.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒൻപത് അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് , ഇരുമ്പ് എന്നിവയും ഇതിൽ ധാരാളമുണ്ട്.
കാൽസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടും. എരുമപ്പാൽ നിത്യവും കുടിക്കുന്നത് ഓസ്റ്റിയോ പൊറോസിസിനെ പ്രതിരോധിക്കും.
എരുമപ്പാൽ റൈബോഫ്ളേവിൻ, വിറ്റാമിൻ ബി 12, വിറ്റാമിൻ എ, സി, തയാമൈൻ എന്നിവയുടെ കലവറയാണ്. ഫോലേറ്റ്, വിറ്റാമിൻ ബി 6, നിയാസിൻ എന്നിവയും ചെറിയ അളവിലുണ്ട്. ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർ ദിവസവും എരുമപ്പാൽ കഴിച്ചാൽ തൂക്കം വർദ്ധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിൽ പശുവിൻ പാലിനേക്കാൾ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. എന്നാൽ എരുമപ്പാൽ അമിതമായി ഉപയോഗിക്കുന്നത് ദോഷം ചെയ്യും. ഇതിലെ കൊഴുപ്പ് സാച്ചറേറ്റഡ് ഫാറ്റ് ആയതിനാൽ ധമനികൾ തടസപ്പെടാൻ ഇടയാക്കുന്നതാണ് കാരണം.