cartoon

തിരുവനന്തപുരം : ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചാൽ അവിടെ ഡ്യൂട്ടിക്ക് പോവുന്ന ഡോക്ടറിന്റെ മനസിലുയരുന്ന ചിന്തകൾ ചേർത്ത് വച്ച് വിരമിച്ച സർക്കാർ ഡോക്ടർ വരച്ച കാർട്ടൂൺ വിവാദമാവുന്നു. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് ഈ കാർട്ടൂൺ അടിച്ച് വന്നിരിക്കുന്നത്. മാസികയുടെ ഒക്ടോബർ ലക്കത്തിലെ ഡോ പി ജയദേവന്റെ ഡോ. പരാധീന്റെ ലോകം എന്ന കാർട്ടൂൺ പംക്തിയിലാണിത്. ശബരിമലയിൽ യുവതികൾ കയറിയാൽ അവിടെ ക്ഷണിക പ്രണയങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നും, സന്നിധാനത്തും പമ്പയിലും മാനഭംഗമുൾപ്പെടെ നടക്കുമെന്നും പൊട്ടൻസി ടെസ്റ്റ് ഉൾപ്പെടെ ഇവിടങ്ങളിൽ സജ്ജീകരിക്കേണ്ടി വരുമെന്നും കാർട്ടൂണിലൂടെ ഡോക്ടർ വരച്ച് കാട്ടുന്നു. കാർട്ടൂൺ സ്ത്രീ വിരുദ്ധതയുടെ വ്യക്തമായ ഉദാഹരണമാണെന്ന് ആരോപിച്ച് നിരവധി ഡോക്ടർമാർ സാമൂഹ മാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയർത്തുന്നുണ്ട്. കാർട്ടൂൺ പിൻവലിച്ച് മാപ്പ് പറയണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

cartoon