ശ്രീനഗർ: ജമ്മു-കാശ്മീരിലെ പുൽവാമ ജില്ലയിലെ കിലോറ പ്രദേശത്ത് നിന്ന് വെള്ളിയാഴ്ച രാത്രിയിൽ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നദീം മൻസൂർ എന്ന പ്രദേശവാസിയാണ് മരിച്ചത്.
നവംബർ 15നും 16നും മദ്ധ്യേ രാത്രിയിൽ തീവ്രവാദികൾ ഇയാളെ തട്ടിക്കൊണ്ട് പോകുകയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. പുൽവാമ പ്രദേശത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.