india

ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പദ്ധതിയെ കുറിച്ച് വ്യാജപ്രചരണം നടത്തിയ 89 വെബ് സൈറ്റുകൾക്കെതിരെ കേസെടുത്തു. നാഷണൽ ഹെൽത്ത് ഏജൻസി,​ ആയുഷ്മാൻ ഭാരത് ഹെൽത്ത് പ്രൊട്ടക്ഷൻ സ്കീമും നടത്തിയ അന്വേഷണത്തിലാണ് സൈറ്റ‌ുകളിൽ വ്യാജപ്രചരണം നടന്നതായി കണ്ടെത്തിയത്. തുടർന്ന് ഇത്തരം സൈറ്റുകൾക്കെതിരെയും ഉടമസ്ഥർക്കെതിരെയും എൻ.എച്ച്.ഒ എഫ്.ഐ.ആർ സമർപ്പിച്ചു .

സൈറ്റുകളിൽ പദ്ധതിയെക്കുറിച്ച് വ്യാജമായ വിവരങ്ങളാണ് നൽകിയിരുന്നത്. രോഗികൾക്ക് ലഭ്യമാകേണ്ട സൗകര്യങ്ങളുടെ വിവരങ്ങളും,​ പട്ടികയിൽ ചേ‌ർത്തിരിക്കുന്ന ആശുപത്രികളുടെ വിവരങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എഫ്.ഐ.ആർ സമർപ്പിച്ചത്. ആയുഷ്മാൻ മിത്ര ഒരു ഏജൻസിക്കും വാടകയ്ക്ക് നൽകിയിട്ടില്ല,​ നിലവിലുള്ള ജീവനക്കാരിൽ ശരിയായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ വി.കെ.തിവാരി വ്യക്തമാക്കി.

' ഈ വെബ്സൈറ്റുകൾ ആരോഗ്യ പദ്ധതികൾ സംബന്ധിച്ച് തെറ്റ‌ായ വിവരങ്ങളാണ് പ്രചരിപ്പിച്ചത്. രോഗബാധിതർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ഗുണഭോക്താവിന് കാർഡുകൾ ലഭ്യമാക്കിയിരുന്നു. സ്കീം പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് ഫീസ് ആവശ്യമില്ല. സ്ഥിരമായ നിരീക്ഷണത്തിന് ശേഷമാണ് സൈറ്റുകൾക്കും മൊബൈൽ ആപ്ലിക്കേഷനുകൾക്കും തടയിട്ടത്. തുടർന്ന് സൈറ്റ‌് രജിസ്റ്റ‌ർ ചെയ്തിരിക്കുന്ന വ്യക്തികൾക്കെതിരെയും കേസെടുത്തത്'- എൻ.എച്ച്.എ സി.ഇ.ഒ ഇന്ദുഭൂഷൺ പറഞ്ഞു.