vayanayilayappam

ചേരുവകൾ

1. അരി വറുത്തത് .......... 1 കിലോ
2.ശർക്കര (ചീകിയത്) .......... 3 കപ്പ്
3.ഞാലി പൂവൻപഴം ............ ആവശ്യത്തിന്
4.തേങ്ങ ചിരവിയത് ......... 2 കപ്പ്
5.നെയ്യ് .........50 ഗ്രാം
6.ഏലയ്ക്ക ചതച്ചത് ......10 എണ്ണം
7.വയണയില........ആവശ്യത്തിന്
8.ഏലയ്‌ക്ക....... ആവശ്യത്തിന്

9.ഉപ്പ്....... ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വറുത്തവച്ച അരിപ്പൊടി എടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കുഴച്ചെടുക്കുക. ഇതിലേക്ക് ശർക്കര, പഴം,നെയ്യ്, തേങ്ങ ഇവ ഒരുമിച്ച് ചേർത്ത് ഒന്നുകൂടി കുഴയ്‌ക്കുക. ശേഷം ഏലയ്ക്ക ചതച്ചിടുക. പിന്നീട് വയണയില കുമ്പിൾക്കുത്തി കുഴച്ചുവച്ച ചേരുവ കുമ്പിളിലേക്ക് നിറയ്‌ക്കുക. ശേഷം ഇവ ആവിയുള്ള പാത്രത്തിൽ വേവിച്ചെടുക്കുക.