rahna-fathima-

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി തള്ളിയ വാർത്തകളിൽ പ്രതികരിച്ച് രഹ്ന ഫാത്തിമ രംഗത്ത്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോദ്ധ്യമുണ്ടെന്നും ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും രഹ്ന ഫാത്തിമ പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ തുടർന്ന് ഫേസ്ബുക്കിൽ മതവികാരം വ്രണപ്പെടുത്തും വിധമുള്ള ഫോട്ടോ പോസ്റ്റ് ചെയ്‌തെന്ന കേസിൽ രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

സോഷ്യൽ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടെന്ന പരാതിയിൽ പത്തനംതിട്ട പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണ മേനോൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.