rehna-fathima

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മലചവിട്ടാനെത്തിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ വിമർശിച്ച രാഹുൽ ഈശ്വർ രഹ്നഫാത്തിമ പങ്കെടുത്ത വിവാദമായ 'മൺസൂൺ നൈറ്റ്2'വിൽ പങ്കെടുത്ത ചിത്രങ്ങൾ പുറത്ത്. രണ്ട് വർഷം മുൻപ് എറണാകുളത്തെ ഒരു ദ്വീപിൽ വച്ച് നടന്ന ബീച്ച് വെയർ ഫാഷൻ ഷോ ഉദ്ഘാടനം ചെയ്യാനാണ് രാഹുൽ ഈശ്വർ എത്തിയത്. എന്നാൽ ഈ ഷോ പിന്നീട് വിവാദമാവുകയായിരുന്നു. രഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പേജിലാണ് രാഹുൽ ഈശ്വർ ഫാഷൻ ഷോയിൽ സംസാരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ നൈറ്റ് പാർട്ടിയുടെ സത്യാവസ്ഥ ബോധിപ്പിയ്ക്കാനായി തങ്ങൾ പത്രസമ്മേളനം വിളിച്ചപ്പോൾ രാഹുൽ ഈശ്വർ വിളിച്ചിരുന്നെന്നും താനാണ് ഉദ്ഘാടനം ചെയ്തതെന്ന് പറയരുതെന്ന് സുഹൃത്തിന്റെ ഫോണിലൂടെ ആവശ്യപ്പെട്ടുവെന്നും വെളിപ്പെടുത്തുന്നു.

rahul-easwer