സൗദി അറേബ്യ: സൗദിയിൽ ഇടിയോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്റം അറിയിച്ചു. താഴ്വരകളിലും മലയോരങ്ങളിലും ആരും തന്പടിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരുഭൂമികളിലേക്കും താഴ്വരകളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.
അൽഖസീം, ഹഫർ അൽ ബാത്തിൻ വിദ്യാഭ്യാസ വകുപ്പുകൾ ഇന്ന് അവധിപ്രഖ്യാപിച്ചിരുന്നു. റിയാദിൽ കനത്ത മഴയ്ക്ക് മുന്നോടിയായി പൊടിക്കാറ്റ് വീശുകയും ചെയ്തിരുന്നു. മലയോര പ്രവിശ്യകളിലും കർശനമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ഭരണകൂടം.