-dubai

അബുദാബി: ഊർജ്ജ മേഖലയിൽ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ സഖ്യരാജ്യങ്ങളുമായി ചേർന്ന് വമ്പൻ പദ്ധതികൾ നടപ്പാക്കാൻ യു.എ.ഇ-സൗദി ധാരണയായി. ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ടാകുന്ന കോടികളുടെ കരാറുകളാണ് നാലു ദിവസം നീണ്ട അബുദാബി രാജ്യാന്തര പെട്രോളിയം പ്രദർശന സമ്മേളനത്തിൽ ഒപ്പുവെച്ചത്. ഇന്ത്യയിൽ യു.എ.ഇയുടെ എണ്ണ ശേഖരണം വർദ്ദിപ്പിക്കാനുള്ള സുപ്രധാന തീരുമാനവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

കർണാടകയിലെ പാഡൂരിലെ ഭൂഗർഭ സംഭരണ കേന്ദ്രത്തിൽ 1.7കോടി ബാരൽ എണ്ണ സംഭരിക്കാനുള്ള കരാറാണ് ഒപ്പിട്ടത്. വിപണിയിൽ ആവശ്യം മനസ്സിലാക്കി എണ്ണ ഉൽപ്പാദനം കൂട്ടാനും കുറയ്ക്കാനും ഒരുക്കമാണെന്നും യു.എ.ഇ യും സൗദിയും വ്യക്തമാക്കി. ഇക്കാര്യത്തിൽ പെട്രോളിയം ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും,​ ഒപെക് ഇതര രാജ്യങ്ങളുടെ താല്പര്യവും അനുസരിച്ചായിരിക്കും തീരുമാനം. പെട്രോൾ കെമിക്കൽ മേഖലയിൽ മുബാദല ഇൻവെസ്റ്റ് കമ്പനിയുമായും ഇന്ത്യൻ സ്ട്രാറ്റ‌ജിക് പെട്രോളിയം റിസർവ്സ് ലിമിറ്റ‌ഡുമായും അഡ്നോക്ക് കരാറൊപ്പിട്ടു.