ശിക്കാരി ശംഭുവിലെ തേൻമിഠായി കൊതിച്ചി രേവതിയെ മലയാളികൾ അത്രപെട്ടന്ന് മറക്കില്ല. ചെറിയ കഥാപാത്രങ്ങളിലൂടെ എത്തിയ ആൽഫി പഞ്ഞിക്കാരൻ എന്ന പുതുമുഖ താരത്തെ മലയാളികൾ ശ്രദ്ധിച്ചുതുടങ്ങിയത് ഈ ചിത്രത്തിലൂടെയാണ്. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഉടൻ റിലീസാകുന്ന ഇളയരാജ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തിരക്കുള്ള താരമായി മാറുകയാണ് ആൽഫി.
യഥാർത്ഥ പേര്
അൽഫോൺസ. സിനിമയ്ക്കുവേണ്ടി ചെല്ലപ്പേരായ ആൽഫിയെ സ്വീകരിച്ചു. പഞ്ഞിക്കാരൻ എന്നത് കുടുംബപ്പേര്.
സിനിമയിലെത്തും മുൻപ്
ചെന്നൈയിലെ കമ്പനിയിൽ സോഫ്ട്‌വെയർ എൻജിനീയറായിരുന്നു. അഞ്ച് വർഷം നീണ്ട സേവനത്തിനുശേഷം ഇക്കഴിഞ്ഞ ഒക്ടോബറിൽ രാജിക്കത്ത് നൽകി. ഒരു വർഷം ഇടവേളയെടുത്ത് സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനം.
സിനിമയിലെത്തിയത്
ഇടയ്‌ക്കെപ്പോഴോ മനസിൽ കയറിയ മോഹം. ഒരു മാഗസീനിൽ ഉൾപേജിൽ ചിത്രമടിച്ചുവന്നപ്പോൾ മോഹം ഇരട്ടിച്ചു.
വഴിത്തിരിവായത്
സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയെ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ സെക്കന്റ്സ് സിനിമയിൽ ചെറിയ കഥാപാത്രമായി തുടങ്ങി.
അഭിനയിച്ച ചിത്രങ്ങൾ
ചെറുതും വലുതും ഉൾപ്പെടെ ആറ് ചിത്രങ്ങൾ. കരിയർ ബ്രേക്ക് നൽകിയത് സുഗീത് ഒരുക്കിയ ശിക്കാരി ശംഭു.
സ്വദേശം, കുടുംബം
അങ്കമാലി. അച്ഛൻ തോമസ്, തോഷിബ കമ്പനിയിൽ നിന്ന് വിരമിച്ച ശേഷം ഫർണിച്ചർ സ്ഥാപനം നടത്തുന്നു. അമ്മ മോളി ഗവ. ആശുപത്രിയിൽ നിന്ന് ഹെഡ് നഴ്സായി വിരമിച്ചു. സഹോദരി ദീപ, ഭർത്താവും രണ്ടു മക്കളുമായി കുമ്പളങ്ങിയിൽ താമസം.
ഇഷ്ട വിനോദങ്ങൾ
സുഹൃത്തുക്കളുമൊത്ത് കറങ്ങി നടക്കുക, ഷോപ്പിംഗ് ചെയ്യുക, യാത്ര നടത്തുക. ജോലി രാജിവച്ചതിന്റെ മൂന്നാംനാൾ ഡൽഹിയിലേക്ക് പത്തുദിവസം നീണ്ട അടിപൊളി യാത്ര നടത്തി.
അന്യഭാഷയിലേക്ക്
നല്ല കഥയും ബാനറും താരങ്ങളും ഒക്കെ നോക്കി മികച്ചതാണെങ്കിൽ അഭിനയിക്കും.
ആരാധകർ
ഇപ്പോഴും തേൻമുട്ടായീ എന്ന് വിളിച്ച് മെസേജുകളും വാട്ട്സ് ആപ്പ് ചിത്രങ്ങളും ആയി എനിക്കരികിലെത്തും.
പിന്തുണ
സുഹൃത്തുക്കളും അമ്മയും. കൂട്ടുകാരെ ഭയന്നു മാത്രം കാസ്റ്റിംഗ് കോളുകൾക്ക് ബയോഡേറ്റ അയച്ചു കൊടുത്തിട്ടുണ്ട്. ആ പിന്തുണ ഇപ്പോഴും അവരിൽ നിന്നുണ്ട്.
കാത്തിരിക്കുന്നത്
ടേക്ക് ഓഫ്, മായാനദി തുടങ്ങിയവ പോലുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്കായി.
ഇഷ്ട ഭക്ഷണം
ചോക്‌ളേറ്റ്. പിന്നെ അമ്മയുണ്ടാക്കുന്ന ചോറും മീൻ കറിയും ബിരിയാണിയും.
പാചകം
വെജിറ്റേറിയൻ ഭക്ഷണമെല്ലാം ഉണ്ടാക്കും.
പ്രണയം, വിവാഹം
പ്രണയം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഒറ്റയ്ക്കാണ്. പ്രണയിക്കാൻ ഒരാളെ കിട്ടിയാൽ ഉറപ്പായും വിവാഹം കഴിക്കും. അത് എപ്പോഴാണെന്ന് കാത്തിരിക്കുന്നു.
സ്‌പോർട്സ്, കല
ഫുട്‌ബോൾ മത്സരം വന്നാൽ മാത്രം കാണും. ക്രിക്കറ്റിന്റെ എബിസിഡി അറിയില്ല. സ്‌കൂൾ പഠന കാലത്ത് വയലിൻ വായിക്കുമായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി ഒന്നും ഇല്ല. ഇടയ്ക്ക് ആവശ്യമെങ്കിൽ മാത്രം നൃത്തം ചെയ്യും.
ശരീര സംരക്ഷണത്തിന്
കഴിക്കുന്ന ഭക്ഷണം എരിച്ചുകളയാൻ മാത്രം വർക്കൗട്ട് ചെയ്യും.
ഇഷ്ടതാരങ്ങൾ
മോഹൻലാൽ, ഫഹദ് ഫാസിൽ, ശോഭന, മീരാ ജാസ്മിൻ
മോഹം
ഒരു ഇന്റർനാഷണൽ യാത്ര നടത്തുക.
ഉടൻ റിലീസാകുന്ന ചിത്രം
മാധവ രാംദാസിന്റെ ഇളയരാജ. ഗിന്നസ് പക്രുവാണ് നായകൻ.