വാരണാസി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഓർഡിനൻസ് കൊണ്ട് വരണമെന്ന് യോഗ ഗുരു ബാബ രാംദേവ് ആവശ്യപ്പെട്ടു. സുപ്രീംകോടതി കേസ് അനാവശ്യമായി വൈകിപ്പിക്കുകയാണെന്നും രാംദേവ് പറഞ്ഞു.സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഇനി പ്രതീക്ഷയൊന്നും വേണ്ട. ഇനി പ്രതീക്ഷിക്കാനുള്ളത് പാർലമെന്റിൽ കൊണ്ട് വരാവുന്ന ഓഡിനൻസിലാണ് - രാംദേവ് പറഞ്ഞു.
രാമക്ഷേത്ര നിർമ്മാണ വിഷയത്തിൽ മുൻപും സുപ്രീംകോടതിക്കെതിരായ പരാമർശവുമായി ബാബ രാംദേവ് രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി അനാവശ്യമായി കേസ് വൈകിപ്പിക്കുകയാണെന്നും ഇതിൽ ജനങ്ങൾ അക്ഷമരാണെന്നും രാംദേവ് അഭിപ്രായപ്പെട്ടിരുന്നു. രാമക്ഷേത്ര നിർമ്മാണത്തിനെതിരായി ആരെങ്കിലും രംഗത്തെത്തുമെന്ന് കരുതുന്നില്ലെന്നും രാംദേവ് പറഞ്ഞു.അയോദ്ധ്യ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയതായി സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓർഡിനൻസ് ആവശ്യവുമായി ബാബ രാംദേവ് രംഗത്തെത്തിയിരിക്കുന്നത്.