ടൊറന്റോ:സ്വർണത്തിന്റെയും വജ്രത്തിന്റെയും ആഭരണങ്ങൾ,ഡസൻ കണക്കിന് ബ്രാന്റഡ് ഹാൻഡ് ബാഗുകൾ,ടൊറന്റോയിലെ ആഡംബര വീട്,കിടക്കമുറിയിൽ 70 ജോഡി ഡിസൈനർ ഷൂസുകൾ,വീടിന് പുറത്ത് മൂന്ന് മെഴ്സിഡെസ് ബെൻസ് കാർ. ഒട്ടും കഷ്ടപ്പെടാതെ പ്രണയം കൊണ്ട് ഇതൊക്കെ നേടിയ രണ്ട് കിടുക്കൻ സഹോദരിമാരുണ്ട്.
ഇന്ത്യൻ കർദാഷിയാൻസ് എന്ന് വിളിപ്പേരുള്ള പഞ്ചാബികളായ കനേഡിയൻ സഹോദരിമാരാണ് ഇതെല്ലാം പ്രണയിച്ച് സമ്പാദിച്ചത്.
34കാരി ജ്യോതി മത്താറൂ എന്ന തരൺജോത് മത്താറൂവിന്റെയും അനുജത്തി 32 കാരി കിരൺജോത് മാത്താറൂ എന്ന കിരണിന്റെയും തൊഴിൽ ലോകത്തുടനീളമുള്ള വമ്പൻ ബിസിനസുകാരെ പ്രണയിച്ചു വീഴ്ത്തുക എന്നതാണ്.
ഇന്ത്യൻ വംശജരായ സഹോദരിമാർ കനേഡിയൻ കർദാഷിയൻസ് എന്നാണറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ 20,000 ഫോളോവേഴ്സുള്ള ഇരുവരെയും 2016 ൽ നൈജീരിയൻ അധികൃതർ അറസ്റ്റ് ചെയ്തത് ഇവരുടെപ്രശസ്തി വർദ്ധിപ്പിച്ചു.