വന്ധ്യതാ ചികിത്സയ്‌ക്കായെത്തിയ വീട്ടമ്മയെ ആൾദെെവം ബലാത്സംഗം ചെയ്‌തു. സംഭവത്തിൽ സ്വയം പ്രഖ്യാപിത ആൾദെെവമായ അജയ് ചൗധരിയെ(45) വിരാറിലുള്ള വസതിയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്‌തു. മുംബെെ സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായ വീട്ടമ്മ. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും ഇവർക്ക് ഗർഭം ധരിക്കാൻ സാധിച്ചിരുന്നില്ല. പ്രത്യേക പൂജകൾ ചെയ്‌താൽ ഗർഭം ധരിക്കാൻ സാധിക്കുമെന്ന് ചൗധരി ഉറപ്പുനൽകിയതോടെയാണ് താൻ ഇവിടെയെത്തിയതെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞു. ചികിത്സയെന്നോണം യുവതിക്ക് പൂജിച്ച വെള്ളം നൽകുകയും, ഈ വെള്ളം കുടിച്ച വീട്ടമ്മ ബോധരഹിതയായതോടെ ചൗധരി ബലാത്സംഗം ചെയ്‌തു. മാസങ്ങളോളം ചൗധരിയുടെ പീഡനത്തിന് ഇരയായിരുന്നുവെന്നും,സംഭവങ്ങൾ ആരോടെങ്കിലും തുറന്ന് പറഞ്ഞാൽ ആഭിചാരം ചെയ്ത് കൊല്ലുമെന്ന് ചൗധരി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടമ്മ പൊലീസിനോട് പറഞ്ഞു.