മാള: പ്രസവാനന്തര ശുശ്രൂഷയ്ക്ക് മലയാളികളുടെ തനത് ചികിത്സാ രീതിയായ ആയുർവേദത്തിന് പ്രിയമേറുന്നു. ശരിയായ പരമ്പരാഗത രീതിയിൽ, ആയുർവേദത്തിന്റെ പ്രത്യേക ചികിത്സ നടത്തി ഉന്മേഷവും ഉണർവും വീണ്ടെടുക്കാനാകുമെന്നാണ് ഈ പ്രിയത്തിന്റെ കാരണം. ശരിയായ ചിട്ടകളിലൂടെ പ്രസവാനന്തര ശുശ്രൂഷ ലഭിക്കുന്ന അമ്മയ്ക്കും കുഞ്ഞിനും കൂടിയ രോഗ പ്രതിരോധശേഷി ലഭിക്കുന്നതായി പഴമക്കാരുടെ ജീവിതവും ആരോഗ്യാവസ്ഥയും സാക്ഷ്യപ്പെടുത്തുന്നു.
പ്രസവശേഷം ഏഴ് മുതൽ 22 ദിവസം വരെ വരുന്ന ഉപചാരങ്ങളാണ് നൽകേണ്ടത്. ശരിയായ ആരോഗ്യ സംരക്ഷണ ശുശ്രൂഷകൾ ലഭിക്കാത്തവരിൽ സന്ധി വേദനയും വൈറ്റമിനുകളുടെ കുറവും കാണാറുണ്ട്. ത്വക് പ്രസാദകരമാക്കാനും അസ്ഥിസന്ധികളിലെ നീര്, വേദന തുടങ്ങിയവ മാറാൻ കുഴമ്പ് പുരട്ടി തിരുമ്മി കുളിപ്പിക്കലും കിഴിയും ആവശ്യമാണ്. അസ്ഥിസന്ധി പ്രശ്‌നങ്ങൾ ഉള്ളവർ ലേപങ്ങൾ ഉപയോഗിക്കണം.
പരമ്പരാഗതമായി ഉപയോഗിക്കുന്ന അജമാംസ രസായനം, തെങ്ങിൻ പൂക്കുല രസായനം തുടങ്ങിയവ ഉപയോഗിക്കുന്നതിന്റെ അളവും കാലവും ശരീര പ്രകൃതി അനുസരിച്ചായിരിക്കും. അതോടൊപ്പം പോഷക സമൃദ്ധമായ ഔഷധക്കഞ്ഞി അടക്കമുള്ള ആഹാരങ്ങൾ മുലപ്പാൽ വർദ്ധിപ്പിക്കാനും കണ്ണിനും മുടിയ്ക്കും ഗുണം ചെയ്യുന്ന തരത്തിൽ ക്രമീകരിക്കേണ്ടതുണ്ട്. ആധുനിക കാലത്ത് ഇതെല്ലാം കൃത്യമായി ചെയ്‌താൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാം.
ഗർഭാശയവും യോനീഭാഗവും ചുരുങ്ങി നട്ടെല്ലിന് ബലവും വയറിന് ഒതുക്കവും ലഭിക്കുന്ന രീതിയിൽ ആയുർവേദ പരിചരണം ഏറ്റവും മികച്ച രീതിയിൽ 150 വർഷത്തെ ചികിത്സാ പാരമ്പര്യമുള്ള കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുടെ ആയുർവേദ ആശുപത്രികളിൽ ലഭ്യമാണ്. തിരുവനന്തപുരം, എറണാകു
തൃശൂരിലെ കുഴൂർ കേന്ദ്രമായുള്ള കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയ്ക്ക് നേതൃത്വം നൽകുന്നത് മാനേജിംഗ് ഡയറക്‌ടർ കെ.പി. വിത്സനാണ്. മികച്ച ആയുർവേദ ഡോക്‌ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ വാഗ്ഭട അവാർഡ് ലഭിച്ച ചീഫ് ഫിസിഷ്യൻ ഡോ. റോസ്‌മേരി വിത്സന്റെ മേൽനോട്ടത്തിലാണ് ശുശ്രൂഷയും ചികിത്സയും. ഫോൺ: 9645917700