chandrababu-naidu

ഹെെദരാബാദ്:സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തുന്നുണ്ടെങ്കിൽ സി.ബി.ഐ ഉദ്യോഗസ്ഥർ മുൻകൂട്ടി അനുമതിയെടുക്കണമെന്ന് ആന്ധ്രപ്രദേശ് സർക്കാരിന്റെ ഉത്തരവ്. മുൻകൂട്ടി അനുമതിയില്ലാതെ സി.ബി.ഐ ഉദ്യോഗസ്ഥർ സംസ്ഥാനത്ത് പ്രവേശിക്കരുതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

മുൻകൂർ അനുമതി തേടാതെ സംസ്ഥാനത്തെ റെയ്ഡുകളും പരിശോധനകളും നടത്തരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. പുതിയ ഉത്തരവോടെ സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളിൽ നടക്കുന്ന കേസുകളിൽ സി.ബി.ഐക്ക് ഇടപെടാനാവില്ല.സംസ്ഥാനത്തെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ സി.ബി.ഐക്ക് അനുമതിയുള്ളതാണ്. മുൻകൂർ അനുമതി തേടേണ്ട ആവശ്യമില്ല.ആ അനുമതിയാണ് ആന്ധ്ര സർക്കാർ പിൻവലിച്ചത്. അഴിമതി ആരോപണം മൂലം സി.ബി.ഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതാണ് ഇത്തരമൊരു ഉത്തരവിറക്കാൻ കാരണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.