അലഹബാദ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദിനെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട അഞ്ചുപേർക്കെതിരേ പൊലീസ് കേസെടുത്തു. യോഗി ആദിത്യനാദിനെയും ആർ.എസ്.എസിനെയും സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്.
ഗൗരവ് ഗുപ്ത എന്നയാളുടെ പരാതിയിലാണ് സിറ്രി പൊലീസ് കേസ് രജിസ്റ്രർ ചെയ്തിരിക്കുന്നത്. റാണ സുൽത്താൻ ജാവേദ്, സീഷാൻ, ഹരോൺ ഖാൻ,ഷഫീഖ്, കിങ് ഖാൻ എന്നിവർക്കെതിരെയാണ് എഫ്.എെ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നവംബർ 14 നാണ് കേസിനാസ്പദമായ പോസ്റ്റ് ഇട്ടതെന്ന് പൊലിസ് പറയുന്നു.കുറ്രക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും രംഗത്ത് വന്നിരുന്നു.