ന്യൂഡൽഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) നടത്തിയ വിളി മുറിയൽ (കോൾ ഡ്രോപ്പ്) പരീക്ഷണത്തിൽ വിജയിച്ചത് റിലയൻസ് ജിയോ മാത്രം.നാല് ദേശീയ പാതകൾ, മൂന്ന് റെയിൽപ്പാതകൾ എന്നിവിടങ്ങളിലായി നടത്തിയ പരീക്ഷയിൽ കോളുകളുടെ നിലവാരച്ചട്ടങ്ങൾ പാലിക്കാൻ ജിയോയ്‌ക്ക് മാത്രമാണ് സാധിച്ചതെന്ന് ട്രായ് വ്യക്തമാക്കി. ഭാരതി എയർടെൽ, ബി.എസ്.എൻ.എൽ., ടാറ്രാ ടെലിസർവീസസ്, വൊഡാഫോൺ ഐഡിയ എന്നിവയ്ക്ക് പരീക്ഷണത്തിൽ വിജയിക്കാനായില്ല.