കൊച്ചി: തുടർച്ചയായ നാലാംദിനവും ഡോളറിനെതിരെ മുന്നേറിയ രൂപ ഇന്നലെ രണ്ടാഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിൽ വ്യാപാരം പൂർത്തിയാക്കി. ആറു പൈസ മെച്ചപ്പെടുത്തി 71.92ലാണ് രൂപയുള്ളത്. ആഗോളതലത്തിൽ ഡോളർ ശക്തമാണെങ്കിലും ക്രൂഡോയിൽ വില കുറയുന്നതാണ് രൂപയ്‌ക്ക് നേട്ടമായത്. കഴിഞ്ഞമാസം ബാരലിന് 80 ഡോളറിൽ എത്തിയ ബ്രെന്റ് ക്രൂഡ് വില ഇന്നലെ 67.47 ഡോളറിലാണുള്ളത്. സെൻസെക്‌സും നിഫ്‌റ്റിയും ഇന്നലെ നേട്ടത്തിലെത്തിയതും രൂപയ്‌ക്ക് കരുത്തായി. സെൻസെക്‌സ് 196 പോയിന്റുയർന്ന് 35,457ലും നിഫ്‌റ്റി 65 പോയിന്റ് താഴ്‌ന്ന് 10,682ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശനിക്ഷേപം വീണ്ടും ഉണർവിലെത്തിയത് ഓഹരികൾക്ക് നേട്ടമാകുന്നുണ്ട്.