pinarayi

തിരുവനന്തപുരം: ലക്ഷകണക്കിന് ഭക്തജനങ്ങൾ എത്തുന്ന ശബരിമലയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് തുലാമാസ പൂജയുടെയും ചിത്തിര ആട്ടപൂജയുടെയും സമയത്തുണ്ടായത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ സമാധാനപരമായരീതിയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനം പൂർത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണം. ശബരിമലയിൽ ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ കേരളത്തിന്റെ തന്നെ യശസ്സിന് കോട്ടമുണ്ടാക്കും. ശബരിമലയുടെ കീർത്തിക്ക് മങ്ങലേൽപ്പിക്കുന്നതിന് ഇടയാക്കുമെന്നും വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രി അറിയിച്ചു.