ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ശശി തരൂരിന്റെ തേൾ പരാർമശ കേസ് ഡിസംബർ 22 ന് വാദം കേൾക്കും.ഡൽഹി ബി,ജെ.പി. നേതാവ് രാജീവ് ബാബറിന്റെ പരാതിയിലാണ് വാദം കേൾക്കുന്നത്.
'ശിവലിംഗത്തിന് മുകളിലെ തേൾ' എന്നാണ് നരേന്ദ്രമോദിയെ തരൂർ വിശേഷിപ്പിച്ചത്. ഈ പരാമർശം ഹിന്ദു മതത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അപകീർത്തി ഉണ്ടാക്കി എന്നാണ് പരാതിയിൽ പറയുന്നത്. അദ്ദേഹത്തിന്റെ പരാമർശം അസഹനീയമാണ്, ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. ബി.ജെ.പി. ഡൽഹി യൂണിറ്റ് പ്രസിഡന്റാണ് പരാതിക്കാരനായ രാജീവ് ബാബർ.
കഴിഞ്ഞ മാസം ബാംഗ്ളൂരിൽ വച്ചുനടന്ന ലിറ്ററേച്ചർ ഫെസ്റ്രിവലിലാണ് ശിവലിംഗത്തിന് മുകളിലെ തേൾ എന്ന വിവാദ പരാമർശം ശശി തരൂർ നടത്തിയത്. എെ.പി.സി. 499,500 വകുപ്പ് പ്രകാരം അപകീർത്തിപ്പെടുത്തിയതിനാണ് കേസ്.കുറ്റം തെളിഞ്ഞാൽ രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കേസാണിത്.