sabarimala

പത്തനംതിട്ട:ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സമരസമിതി നേതാവ് സ്വാമി ഭാർഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആചാര സംരക്ഷണ സമിതി കൺവീനർ പൃഥിപാലിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരുതൽ തടങ്കലിന്റെ ഭാഗമായാണ് നടപടി എന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി. ശശികലയെ മരക്കൂട്ടത്തിന് സമീപം പൊലീസ് തടഞ്ഞു.

ഇന്ന് പമ്പ ഗാർഡ് റൂമിന് മുന്നിൽ വച്ചാണ് പൃഥിപാലിനെ കസ്റ്റഡിയിലെടുത്തത്. അക്രമം ഉണ്ടാക്കാൻ സാദ്ധ്യതയുള്ളവരെ കരുതൽ തടങ്കലിലാക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. ഇയാളെ ശബരിമല പരിസരത്ത് നിന്ന് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണ സംഘർഷമുണ്ടാക്കിയവരെ കർശനമായി തടയുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.