gaja-cyclone

കൊച്ചി:തമിഴ്നാട്ടിൽ വൻ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് മൂലമുണ്ടായ ന്യൂനമർദ്ദം കേരളത്തിലേക്ക് വ്യാപിച്ചു. കനത്ത മഴയുള്ളതിനാൽ അഞ്ച് ‌ജില്ലകളിൽ ‌ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. കോതമംഗലത്ത് കൊച്ചി -ധനുഷ്കോടി ദേശീയ പാതയിലും എംസി റോഡിലും ഗതാഗതം മണിക്കൂറുകളോളം നിലച്ചു. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നുണ്ട്. വേളാങ്കണ്ണി പള്ളിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഇന്നലെ അർദ്ധരാത്രിയോടെ തമിഴ്നാട് തീരത്തെത്തിയ ഗജ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് വരുത്തീയത്. മരണസംഖ്യ 20 ആയെന്നാണ് റിപ്പോർട്ടുകൾ.കേരളത്തിലെ വിവിധയിടങ്ങളിൽ മഴ തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗജ ചുഴലിക്കാറ്റ് ശക്തി കുറ‌ഞ്ഞ് എറണാകുളം ജില്ല കഴി‌ഞ്ഞ് ലക്ഷദ്വീപിലേക്ക് പ്രവേശിക്കും.മഴ ശക്തമായതിനാൽ വരുന്ന ചൊവ്വാഴ്ചവരെ കേരള തീരത്തെയും ലക്ഷദ്വീപിലെയും കന്യാകുമാരി തീരത്തെയും ഗൽഫ് ഓഫ് മാന്നാറിലെയും മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്ന് ഫിഷറീസ് വകുപ്പ് മുന്നറിപ്പ് നൽകി.