mohanlal

പദ്മരാജൻ സംവിധാനം ചെയ്ത് തൂവാനത്തുമ്പികളിൽ മോഹൻലാൽ അവതരിപ്പിച്ച ജയകൃഷ്‍ണന്റെ തൃശൂർ ഭാഷയിലെ സംഭാഷണം മലയാളികൾ ഒരിക്കലും മറക്കില്ല. ആ സിനിമയിലെ മോഹൻലാലിന്റെ സംഭാഷണങ്ങൾ ആരാധകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്. 31 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വീണ്ടും തൃശൂർ ഭാഷ പറയുന്നു. ഏറ്റവും പുതിയ ചിത്രമായ ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈന എന്ന ചിത്രത്തിലാണ് മോഹൻലാൽ തൃശൂർ ഭാഷ പറയുന്നത്.

മോഹൻലാൽ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതരായ ജിബി ജോജു എന്നിവരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നീണ്ട 31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി ഞാൻ വരുന്നു.

"തൂവാനത്തുമ്പികളി"ലെ ജയകൃഷ്ണന് ശേഷം 'ഇട്ടിമാണി' എന്ന തൃശൂർക്കാരനായി ഞാൻ അഭിനയിക്കുന്ന ചിത്രമാണ് "ഇട്ടിമാണി മേയ്ഡ് ഇൻ ചൈന". ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 'ഇട്ടി മാണി' നവാഗതരായ ജിബി ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.