മൗണ്ട് മോംഗനൂയി: ഓസീസ് പര്യടനത്തിന് മുന്നോടിയായി ന്യൂസിലൻഡ് എടീമിനെതിരെ കളിക്കുന്ന അനൗദ്യോഗിക ചതുർദിന മത്സരത്തിൽ ഇന്ത്യ യുവതാരങ്ങളുടെ മികവിൽ മികച്ച നിലയിൽ. ഒന്നാം ദിനമായ ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 340 റൺസെടുത്തിട്ടുണ്ട്. ഇന്ത്യയുടെ പുത്തൻ താരോദയം പ്രിഥ്വി ഷാ (62), മായങ്ക് അഗർവാൾ (65), ഹനുമ വിഹാരി (86), പാർത്ഥിവ് പട്ടേൽ (പുറത്താകാതെ 79) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ ആദ്യ ദിനത്തിൽ സമ്മാനിച്ചത്. അതേസമയം മുരളി വിജയ് (28), അഡിങ്ക്യ രഹാനെ (12) എന്നിവർക്ക് തിളങ്ങാനായില്ല. ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ പ്രിത്വിഷാ, ഹനുമ വിഹാരി, പാർത്ഥിവ് പട്ടേൽ എന്നിവരുടെ പ്രകടനങ്ങൾ ഇന്ത്യൻ മാനേജ്മെന്റിന് പ്രതീക്ഷ പകരുന്നതാണ്. അതേസമയം സീനിയർ താരങ്ങളായ രഹാനെയുടെയും വിജയ്‌യുടെയും പ്രകടനം നിരാശപ്പെടുത്തുന്നതായി.
150 പന്ത് നേരിട്ട് 8 ഫോറുൾപ്പെടെയാണ് വിഹാരി 86 റൺസ് നേടിയത്.
ന്യൂസിലൻഡിന്റെ ടിക്നർ രണ്ട് വിക്കറ്ര് വീഴ്ത്തി.