തിരുവനന്തപുരം: താൻ ബി.ജെ.പിയിൽ ചേരുമെന്ന് പാർട്ടിയിലെ ചിലർ തന്നെ പ്രചരിപ്പിക്കുകയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ. കെ.പി.സി.സി. ചേർന്ന രാഷ്ട്രീയകാര്യ സമിതിയിലാണ് സുധാകരന്റെ ആരോപണം. ശബരിമലയിൽ യുവതികളെ തടയുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ശബരിമലയിൽ യുവതികളെത്തിയാൽ കോൺഗ്രസ് തടയാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ശബരിമലയിലെ അസൗകര്യങ്ങൾ മറയ‌്ക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് കെ.മുരളീധരൻ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചു കോൺഗ്രസ് നാളെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഉപവാസമാചരിക്കും. ശബരിമല വിഷയത്തിൽ കോൺഗ്രസിന് സ്വതന്ത്ര നിലപാടാണ്. ആചാരസംരക്ഷണത്തിനായി നടത്തിയ കോൺഗ്രസ് നടത്തിയ ജാഥകൾ വിജയമായിരുന്നുവെന്നും സമിതി വിലയിരുത്തി.