റാഞ്ചി: അജ്ഞാത ക്രിമിനലുകളാൽ കൊല്ലപ്പെട്ട യുവതിയുടെയും മകന്റെയും മുഖത്ത് ആസിഡ് ഒഴിച്ച് കരിച്ച നിലയിൽ കണ്ടെത്തി.
ജാർഖണ്ഡിലെ ലൊഹർദാഗാ ജില്ലയിലാണ് സംഭവം. 27 വയസുള്ള യുവതിയും 6 വയസുള്ള മകനുമാണ് കൊല്ലപ്പെട്ടത്. പകുതി കത്തിക്കരിഞ്ഞ ശവശരീങ്ങൾ കെെറോ വില്ലേജിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്ന് കണ്ടെടുത്തു. ബലാത്സംഗം ചെയ്തതിന് ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.
കൊല്ലപ്പെട്ട സമീപത്തുനിന്നും ബീർ കുപ്പികൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഇരുവരുടെയും മുഖം ആസിഡ് ഒഴിച്ച് കത്തിക്കുകയായിതുന്നു.മൃതശരീരങ്ങൾ തിരിച്ചറിയാതിരിക്കാനാണ് ഇതെന്ന് പൊലീസ് സംശയിക്കുന്നു.
ഫോറൻസിക് വിഭാഗം സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. മൃതശരീരങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.