-health

ഇ​ക്കാ​ല​ത്ത് ​ക​ഴു​ത്ത് ​വേ​ദ​ന​യെ​ക്കു​റി​ച്ച് ​പ​റ​യാ​ത്ത​വ​ർ​ ​ചു​രു​ക്ക​മാ​ണ്.​ ​പ്ര​ശ്‌​നം​ ​ശ​രീ​ര​ത്തി​ന്റേ​ത് ​മാ​ത്ര​മാ​യി​രി​ക്കി​ല്ല,​​​ ​അ​നാ​രോ​ഗ്യ​ക​ര​മാ​യ​ ​ശീ​ല​ങ്ങ​ളു​ടേ​തും​ ​ആ​യി​രി​ക്കും.​ ​ക​മ്പ്യൂ​ട്ട​റി​ന്റെ​ ​അ​മി​ത​മാ​യ​ ​ഉ​പ​യോ​ഗം​ ​ക​ഴു​ത്തി​ന്റെ​ ​ആ​രോ​ഗ്യ​ത്തി​ന് ​ദോ​ഷം​ ​ചെ​യ്യും.​ ​ദീ​ർ​ഘ​നേ​രം​ ​ക​മ്പ്യൂ​ട്ട​ർ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ ​ക​ണ്ണു​ക​ൾ​ ​സ്‌​ക്രീ​നി​ന് നേ​രേ​ ​വ​രത്ത​ക്ക​വി​ധം​ ​ക​സേ​ര​യു​ടെ​ ​ഉ​യ​ര​മോ​ ​മോ​ണി​റ്റ​റോ​ ​ക്ര​മീ​ക​രി​ക്ക​ണം.​ ​നിവ​ർ​ന്നി​രി​ക്കാ​ൻ​ ​ശീ​ലി​ക്കു​ക.​ ​കു​നി​ഞ്ഞി​രു​ന്ന് ​വാ​യി​ക്ക​രു​ത്.

ദീ​ർ​ഘ​നേ​രം​ ​ജോ​ലി​ചെ​യ്യേ​ണ്ടി​ ​വ​രു​മ്പോ​ൾ​ ​ഇ​ട​യ്‌​ക്കി​ട​ക്ക് ​എ​ഴു​ന്നേ​റ്റ് ​ന​ട​ക്കു​ക.​ ​തെ​റ്രാ​യ​ ​രീ​തി​യി​ൽ​ ​ത​ല​യി​ണ​ ​ഉ​പ​യോ​ഗി​ക്ക​രു​ത്.​ ​ഉ​യ​രം​ ​കൂ​ടി​യ​ ​ത​ല​യി​ണ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​ഒ​ഴി​വാ​ക്കു​ക.​ ​പ​ര​മാ​വ​ധി​ ​ത​ല​യി​ണ​ ​ഒ​ഴി​വാ​ക്കി​ ​ഉ​റ​ങ്ങാ​ൻ​ ​ശീ​ലി​ക്കു​ക.​ ​ക​ഴു​ത്തി​നും​ ​തോ​ളി​നു​മി​ട​യി​ൽ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​വ​ച്ച് ​ച​രി​ഞ്ഞി​രു​ന്ന് ​ദീ​ർ​ഘ​നേ​രം​ ​സം​സാ​രി​ക്കു​ന്ന​ത് ​വീ​ട്ട​മ്മ​മാ​രു​ടെ​യും​ ​ജോ​ലി​യി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ​യും​ ​ബൈ​ക്കി​ൽ​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​വ​രു​ടെ​യും​ ​ശീ​ല​മാ​ണ്.​ ​ക​ഴു​ത്തി​ന്റെ​ ​ആ​രോ​ഗ്യ​ത്തി​ന് ​ഏ​റ്റ​വും​ ​ഹാ​നി​ക​ര​മാ​യ​ ​ശീ​ല​മാ​ണി​ത്.​ ​അ​പ​ക​ടം,​​​ ​അ​സ്‌​ഥി​ ​തേ​യ്‌​മാ​നം​ ​തു​ട​ങ്ങി​യ​ ​കാ​ര​ണ​ങ്ങ​ൾ​ ​കൊ​ണ്ടും​ ​ക​ഴു​ത്ത് ​വേ​ദ​ന​ ​ഉ​ണ്ടാ​യേ​ക്കാം.​ ​അ​തി​നാ​ൽ​ ​വേ​ദ​ന​ ​അ​വ​ഗ​ണി​ക്കാ​തെ​ ​ഡോ​ക്‌​ട​റെ​ ​കാ​ണ​ണം.