മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ബാഹ്യപ്രേരണകൾ ഒഴിവാക്കും. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. കുറ്റവിമുക്തനാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കാര്യങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധ വർദ്ധിക്കും. പ്രായമുള്ളവരുടെ വാക്കുകൾ അനുസരിക്കും. ആത്മാഭിമാനം വർദ്ധിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വ്യവസായം നവീകരിക്കും. നിർദ്ദേശങ്ങൾ അനുസരിക്കും. പ്രശ്നങ്ങൾക്ക് പരിഹാരം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
യുക്തിപരമായ സമീപനം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. സമാനമനസ്കരുമായി സൗഹൃദം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിദ്യാവിജയം. ബന്ധുമിത്രാദികളെ കണ്ടുമുട്ടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സംശയാസ്പദമായ സാഹ്യചര്യം ഒഴിവാക്കും. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ. അവസരങ്ങൾ പ്രയോജനപ്പെടുത്തും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആഹോരാത്രം പ്രവർത്തിക്കേണ്ടിവരും. സേവന മനഃസ്ഥിതി. വഞ്ചനയിൽ അകപ്പെടാതെ ശ്രദ്ധിക്കുക.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ജീവിത യാഥാർത്ഥ്യങ്ങൾ മനസിലാക്കും. പ്രവർത്തന പുരോഗതി. ഉന്നത സ്ഥിതിയുണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മാഭിമാനം വർദ്ധിക്കും. വിമർശനങ്ങളെ അതിജീവിക്കും. ലക്ഷ്യബോധം ഉണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സമചിത്തത കൈവരിക്കും. ആത്മവിശ്വാസം നേടും. പുതിയ അവസരങ്ങൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കർമ്മപദ്ധതികൾ തുടങ്ങും. നിർണായക വിഷയങ്ങൾ കൈകാര്യം ചെയ്യും. സ്വദേശത്തേക്ക് മടങ്ങും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആത്മാർത്ഥമായി പ്രവർത്തനം. അധികൃതരുടെ പ്രീതി നേടും. പ്രത്യേക വിഭാഗത്തിന്റെ ചുമതല.