യുവാക്കളുടെ ഇഷ്ടതാരമായ സണ്ണി ലിയോൺ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന രംഗീലയിൽ സുരാജ് വെഞ്ഞാറമൂടും സലിം കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അജു വർഗീസ്, ഹരീഷ് കണാരൻ, രമേഷ് പിഷാരടി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മണിരത്നം, സച്ചിൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന രംഗീല ഹാസ്യത്തിന്റെ മേമ്പൊടിയോടെ കഥ പറയുന്ന ട്രാവൽ മൂവിയാണ്. ജയലാൽ മേനോന്റെ കഥയ്ക്ക് സനിൽ അബ്രഹാം തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഷൂട്ടിംഗ് അടുത്ത വർഷം തുടങ്ങും. ദക്ഷിണേന്ത്യയിലെയും ഗോവയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ബാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോനാണ് നിർമ്മാണം. വൺ വേൾഡ് എന്റർടെയ്ൻമെന്റ്സ് ചിത്രം വിതരണം ചെയ്യും.