മെഗാ ഹിറ്റായ ഇന്ത്യന്റെ തുടർച്ചയായി ഷങ്കർ ഒരുക്കുന്ന കമലഹാസൻ ചിത്രമായ ഇന്ത്യൻ 2ൽ മമ്മൂട്ടിയും ദുൽഖർ സൽമാനും അഭിനയിക്കുന്നില്ല. ഇന്ത്യൻ 2-ൽ ഇവർ ഒരുമിച്ചഭിനയിക്കുമെന്ന് ചില ഒാൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്പോൾ മുംബയിൽ ഹിന്ദി ചിത്രമായ സോയാ ഫാക്ടറിൽ അഭിനയിച്ച് വരികയാണ് ദുൽഖർ. ഹിന്ദി ചിത്രം പൂർത്തിയാക്കിയ ശേഷം ദുൽഖർ ഒരു യമണ്ടൻ പ്രേമകഥയുടെ അടുത്ത ഷെഡ്യൂളിൽ ജോയിൻ ചെയ്യും. ടേക്ക് ഒാഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രവും സെക്കൻഡ് ഷോ ഫെയിം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പുമാണ് ദുൽഖർ കമ്മിറ്റ് ചെയ്തിട്ടുള്ള മലയാള ചിത്രങ്ങൾ. തമിഴിൽ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രം പൂർത്തിയാകാനുണ്ട്.