വിജയ് - ആറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സർക്കാരിന്റെ വിജയത്തിന് ശേഷം വിജയ് അഭിനയിക്കുന്ന ചിത്രമാണ്. എ.ജി.എസ് എന്റർടെയ്ൻമെന്റാണ് നിർമ്മാണം. ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ഒരു സ്പോർട്സ് ഡ്രാമയാണ് ഇതെന്ന് റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.
2019ലെ ദീപാവലിക്കാണ് റിലീസ്. എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. വിജയ്യുടെ 63-ാം ചിത്രമാണിത്. മൂന്നാം തവണയാണ് വിജയ്യും ആറ്റ്ലിയും ഒന്നിക്കുന്നത്. തെരി, മെർസൽ എന്നിവയാണ് ഈ കൂട്ടുകെട്ടിലെത്തിയ മുൻചിത്രങ്ങൾ.