പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും നേടിയ പരിയേറും പെരുമാൾ സംവിധാനം ചെയ്ത മാരി സെൽവരാജിന്റെ അടുത്ത ചിത്രത്തിൽ ധനുഷ് നായകനാകും. ധനുഷ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തമിഴ്നാട്ടിലെ ജാതി വ്യവസ്ഥയും ദുരഭിമാനക്കൊലയുമായിരുന്നു കതിർ നായകനായ പരിയേറും പെരുമാളിന്റെ പ്രമേയം.