ശബരിമല: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തു. മരക്കുട്ടത്ത് വച്ചാണ് അറസ്റ്റുണ്ടായത്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് അറസ്റ്റ്. നേരത്തെ മരക്കൂട്ടത്ത് വച്ച് പൊലീസ് ശശികലയെ തടഞ്ഞിരുന്നു. അഞ്ച് മണിക്കൂർ തടഞ്ഞ് വച്ചതിന് ശേഷമാണ് അറസ്റ്റുണ്ടായത്. തിരിച്ചു പോകാൻ ശശികല തയ്യാറല്ലായിരുന്നു. അതേ തുടർന്നാണ് പൊലീസ് നടപടി. അറസ്റ്റിന് ശേഷം വനം വകുപ്പിന്റെ ആംബുലൻസിൽ ശശികലയെ പമ്പയിലേക്ക് കൊണ്ടു പോയി.