ന്യൂഡൽഹി: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ എൻ.റാം അഭിപ്രായപ്പെട്ടു. മതതീവ്രവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങിക്കൊടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. യുവതി പ്രവേശന വിലക്ക് ആചാരമാണെന്ന് കരുതുന്ന ഭക്തരെ ബോധവത്കരിക്കണം. ശബരിമലയിൽ മാദ്ധ്യമങ്ങൾക്ക് നേരെ നടന്ന അക്രമങ്ങൾ ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ലെന്നും റാം പറഞ്ഞു.
വനിതാ മാദ്ധ്യമപ്രവർത്തകരെ അക്രമിച്ചത് ലൈംഗിക അതിക്രമമല്ലെങ്കിൽ പിന്നെന്താണ് അദ്ദേഹം ചോദിച്ചു.മാദ്ധ്യമങ്ങൾ പൊതുവെ അവിടുത്തെ സത്യങ്ങൾ പുറത്തുകൊണ്ടു വന്നിരുന്നു. ചില സ്ത്രീകൾക്ക് ഇത് പഴയ ആചാരമാണെന്ന് തെറ്റിധാരണയുണ്ട്. ഇത് ആചാരമാണെങ്കിൽ അത് തെറ്റായ ആചാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.