manik-sarkkar

ത്രിപുര മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ മാണിക്ക് സർക്കാരിനുനേരെ ആക്രമണം. വെള്ളിയാഴ്‌ച വൈകിട്ട് അഗർത്തലയ്‌ക്കടുത്തുനിന്നാണ് മാണിക്ക് സർക്കാരിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. പൊതുയോഗത്തിൽ പങ്കെടുത്ത് അഗർത്തലയിലേക്ക് മടങ്ങവെയാണ് സംഭവം. അക്രമത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു.

മുൻ മന്ത്രിമാരായ ഭാനുലാൽ ഷാ,ഷാഹിദ് ചൗധരി, എം.എൽ.എമാരായ ശ്യാമൽ ചക്രവർത്തി, നാരായൺ ചൗധരി എന്നിവരും മണിക് സർക്കാരിനൊപ്പമുണ്ടായിരുന്നു. അക്രമത്തിൽ നാരായൺ ചൗധരിക്കും പരിക്കേറ്റു. ‌ ഇവരെ പിന്നീട് പോലീസ് രക്ഷപ്പെടുത്തി അഗർത്തലയിർ എത്തിക്കുകയായിരുന്നു. എന്നാൽ,സംഭവം ദൗർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കുമെന്നും ബി.ജെ.പി വക്താവ് ഡോ. അശോക് സിൻഹ പ്രതികരിച്ചു. അപലപിച്ചു. എതിർ ശബ്ദങ്ങളോട് ബി.ജെ.പി അസഹിഷ്‌ണുത കാണിക്കുന്നു എന്നതിന് തെളിവാണ് ഈ സംഭവമെന്ന് ത്രിപുര കോൺഗ്രസ് വൈസ് പ്രസിഡന്റ് തപസ് ഡേ പ്രതികരിച്ചു.