തിരുവനന്തപുരം:ത്രിപുര മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ മാണിക്ക് സർക്കാരിനെതിരെയുണ്ടായ ആക്രമത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'ത്രിപുരയിലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ മാണിക് സർക്കാരിനെ ആക്രമിച്ചെന്നറിയുന്നത് ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഈ രാജ്യത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് മാണിക് സർക്കാർ. ഞങ്ങൾ ഈ ആക്രമണത്തിൽ അപലപിക്കുന്നു. ഈ ആക്രമണം നടത്തിയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ശബ്ദമുയർത്തണമെന്നും, അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകിട്ട് അഗർത്തലയ്‌ക്കടുത്തുനിന്നാണ് മാണിക്ക് സര്‍ക്കാരിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. പൊതുയോഗത്തിഞൽ പങ്കെടുത്ത് അഗർത്തലയിലേക്ക് മടങ്ങവെയാണ് സംഭവം. അക്രമത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. മുൻ മന്ത്രിമാരായ ഭാനുലാൽ ഷാ,ഷാഹിദ് ചൗധരി, എം.എൽ.എമാരായ ശ്യാമൽചക്രവർത്തി, നാരായ ചൗധരി എന്നിവരും മാണിക് സർക്കാരിനൊപ്പമുണ്ടായിരുന്നു. അക്രമത്തിൽ നാരായൺ ചൗധരിക്കും പരിക്കേറ്റു. ഇവരെ പിന്നീട് പോലീസ് രക്ഷപ്പെടുത്തി അഗർത്തലയിൽ എത്തിക്കുകയായിരുന്നു.