modi

അംബികാപൂർ: കോൺഗ്രസ്സിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യാനന്തരം നെഹ്രു-ഗാന്ധി കുടുംബങ്ങൾ പ്രവർത്തിച്ചത് സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു. ഇവർ രാജ്യ പുരോഗതിക്കായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറ‌ഞ്ഞു. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം കോൺഗ്രസിനെ വിമർശിച്ചത്.

ഛത്തീസ്ഘട്ടിന്റെ വികസനത്തിന് രാഹുൽ ഗാന്ധിയുടെ മുത്തച്ഛനോ മുത്തശിക്കോ സാധിച്ചിട്ടില്ല. നൂറു തലമുറകളായി മാറി മാറി ഭരിച്ചിട്ടും എന്ത് കൊണ്ട് നിങ്ങൾക്കിതിനൊന്നും സാധിച്ചില്ല എന്നും മോദി ചോദിച്ചു. കുടിവെള്ളത്തിനായുള്ള പൈപ്പ് ലൈൻ പോലും സ്ഥാപിക്കാൻ നിങ്ങളുടെ മുത്തച്ഛനും മുത്തശിക്കും എന്ത്കൊണ്ട് സാധിച്ചില്ല എന്നതിന്റെ കാര്യം കൂടി വ്യക്തമാക്കിയിട്ട് മതി ബി.ജെ.പി ചെയ്യാത്തതിനെ ചോദ്യം ചെയ്യുന്നതെന്ന് മോദി പറഞ്ഞു. നുണകൾ പ്രചരിപ്പിക്കുന്നവർക്കും വിദേശങ്ങളിൽ കറങ്ങി നടക്കുന്നവർക്കും സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസിലാവില്ലെന്നും അതൊരു ചായക്കടക്കാരന് മാത്രമേ മനസിലാകൂ എന്നും മോദി പറഞ്ഞു.