rahul-easwar

റാന്നി: രാവിലെ നിലയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങിയ ശേഷം രാഹുൽ ഈശ്വർ റാന്നി പൊലീസ് സ്റ്റേഷനിലെത്തി കെ.പി ശശികലയെ കണ്ടു. നടപടി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിനാണ് ശശികലയെ ഇന്ന് പുലർച്ചെ മരക്കൂത്തിനരികിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മടങ്ങിപ്പോകാൻ പലതവണ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പോകാൻ തയാറാകാത്തതിനെ തുട‌ർന്നായിരുന്നു അറസ്റ്റ്. കെ.പി.ശശികലയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അതേസമയം ഇന്ന് ശശികലയെ അറസ്റ്റ് ചെയ്തിതിൽ പ്രധിഷേധിച്ച് ബി.ജെ.പിയുടെ പിന്തിണയോടെ സംസ്ഥാനത്ത് ഹർത്താൽ നടത്തുകയാണ്. ഹിന്ദു ഐക്യവേദിയാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ സന്നിധാനത്ത് രക്തം വീഴ്‌ത്തി അശുദ്ദിയുണ്ടാക്കാൻ തയ്യാറായിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു. തുടർന്ന് ഇന്ന് സന്നിധാനത്തേക്ക് പോയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചതോടെ സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുകയായിരുന്നു അദ്ദേഹം.