ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ദേശീയ തലത്തിൽ തന്നെ വൻ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ശബരിമലയിൽ യുവതീ പ്രവേശനത്തെ അനുകൂലിച്ചും ശക്തമായി എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ നടൻ മോഹൽലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്ക് വച്ച് ചിത്രമാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.
കറുത്ത വേഷമണിച്ച് തൊഴുകൈകളോടെയുള്ള ചിത്രത്തിൽ സ്വാമി ശരണം എന്നും താരം എഴുതിയിരിക്കുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനം വേണ്ടെന്ന തരത്തിലാണ് താരത്തിന്റെ അഭിപ്രായ പ്രകടനമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ ഇതൊന്നും ഉദ്ദേശിച്ചല്ല മണ്ഡലകാലത്തോട് അനുബന്ധിച്ചാണ് താരത്തിന്റെ പോസ്‌റ്റ് എന്നുമാണ് മറുഭാഗത്തിന്റെ വാദം. പോസ്‌റ്റിന്റെ പേരിൽ ലാലേട്ടനെ ആരും സംഘിയാക്കരുതെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്തായാലും ഇത്തരം അഭിപ്രായ പ്രകടനങ്ങളോടൊന്നും താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.