ഇന്തോനേഷ്യ: കടയുടെ ബേസ്മെന്റിൽ കുടുങ്ങിക്കിടന്ന വംശനാശ ഭീഷണി നേരിടുന്ന സുമാത്രൻ കടുവയെ മൂന്ന് ദിവസങ്ങൾക്ക് ശേഷം രക്ഷിച്ചു. മൂന്ന് വയസ് പ്രായമുള്ള കടുവ കടയുടെ ബേസ്മെന്റിൽ കുടുങ്ങിപ്പോവുകയായിരുന്നു. ബുധനാഴ്ചയോടെ ജനവാസ കേന്ദ്രത്തിലെത്തിയ കടുവയാണ് രണ്ട് കെട്ടിടങ്ങൾക്കിയിലുള്ള താഴ്ചയേറിയ ഭാഗത്ത് ബേസ്മെന്റിനിടയിൽ കുടുങ്ങിപ്പോയത്. ഇഴഞ്ഞ് നീങ്ങാൻ മാത്രം കഴിയുന്ന വിധത്തിൽ 75 സെ.മീ നീളമുള്ള ചെറിയ ഇടുക്കിലായിരുന്നു കടുവ കുടുങ്ങിയത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് കടുവ അകപ്പെട്ടതെങ്ങനെയെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. മൂന്ന് വയസ്് പ്രായമായ കടുവയ്ക്ക് 80 കിലോ ഭാരമുണ്ട്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ കാലുകൾക്കും മുൻ പല്ലുകൾക്കും ക്ഷതമേറ്റിരുന്നു. നിസാര പരിക്കുകളും മുറിവുകളും കടുവയുടെ ദേഹത്തുണ്ടായിരുന്നതിനെ തുടർന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
400ൽ താഴെ സുമാത്രൻ കടുവകൾ മാത്രമേ നിലവിൽ വനമേഖലയിൽ അവശേഷിക്കുന്നുള്ളു എന്നതും ശ്രദ്ദേയമായ കാര്യമാണ്. വനങ്ങളിലേക്കുള്ള മനുഷ്യരുടെ കടന്നു കയറ്റവും വനനശീകരണത്തിന്റെ ഭാഗമായി അവരുടെ ആവാസ വ്യവസ്ഥ നഷ്ടമാകുന്നതിനാലാണ് മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് വരുന്നതെന്നും വംശനാശ ഭീഷണി നേരിടേണ്ടി വരുന്നതെന്നും മൃഗസ്നേഹികൾ അഭിപ്രായപ്പെട്ടു.