vava

ഇത്തവണത്തെ എപ്പിസോഡിൽ മനോഹര കാഴ്ചകളുമായി ഒരു വനയാത്രയാണ് വാവ സുരേഷ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ നിന്ന് പിടികൂടിയ പാമ്പുകളുമായി രാവിലെ തന്നെ ഫോറസ്റ്റ് ഓഫീസർമാരുമൊത്ത് യാത്ര തുടങ്ങി. ആദ്യം തന്നെ ഒരു ആനയെ കണ്ടെങ്കിലും പരിചയപ്പെടുത്തുന്നതിന് മുൻപേ തന്നെ കാട്ടിലേക്ക് മറഞ്ഞു. തുടർന്ന് പാമ്പുകൾക്ക് വസിക്കാൻ പറ്റ‌ിയ സ്ഥലത്ത് അവരെ ഓരോന്നായി തുറന്നുവിട്ടു. രാത്രിയോടെ വാവ സഞ്ചരിച്ച വാഹനത്തിന് മുന്നിൽ മൂന്ന് ആനകൾ... എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം.. ആലോചിച്ചതിന് ശേഷം വാവ അതിന് മുന്നിലേക്ക്...!


തുടർന്ന് വാവയും ആനകളുമായുള്ള മനോഹര കാഴ്ചകളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അവിടെ നിന്ന് യാത്ര തുടങ്ങിയ വാവ പെട്ടെന്നാണ് ആ കാഴ്ച കാണുന്നത്... ചാടി വരുന്ന ഒരു കൂരൻ. (വനങ്ങളിൽ മാത്രം കണ്ടുവരുന്ന മാൻ വർഗത്തിൽ പെട്ട ഒരു ചെറിയ ജീവിയാണ് കൂരമാൻ). മനോഹര കാഴ്ചകളും സാഹസിക രംഗങ്ങളും കോർത്തിണക്കിയ സ്‌നേക്ക് മാസ്റ്റർ എപ്പിസോഡ് കാണുക.