rajasthan

ജയ്‌പൂർ:രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു. മുൻ കേന്ദ്രവിദേശകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ജസ്വന്ത് സിംഗിന്റെ മകൻ മാനവേന്ദ്ര സിംഗിനെയാണ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കെതിരെയാണ് മാനവേന്ദ്ര സിംഗ് മത്സരിക്കുക. നേരത്തെ, മാനവേന്ദ്രസിംഗ് കോൺഗ്രസിലായിരുന്നു. വസുന്ധര രാജ സിന്ധ്യ ഹാട്രിക് വിജയം നേടിയ മണ്ഡലത്തിലാണ് മാനവേന്ദ്രസിംഗ് മത്സരിക്കാനെത്തുന്നത്. ഡിസംബർ 7നാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ്. അസുഖബാധിതനായ ജസ്വന്ത് സിംഗ് ഇപ്പോൾ കോമയിലാണ്. വൈകുന്നേരത്തോടെ മാനവേന്ദ്ര സിംഗിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി കോൺഗ്രസ് പ്രഖ്യാപിച്ചേക്കും.