1. മണ്ഡല മകരവിളക്കിന് ശബരിമല സുരക്ഷയുടെ ഭാഗമായി ഒരുക്കിയ നിയന്ത്രണത്തിൽ ഇളവ് നൽകുന്നതിൽ തീരുമാനം നാളെ എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്ര. വിരിവയ്ക്കാൻ കുറച്ച് പേർക്ക് എങ്കിലും അനുവാദം നൽകണം എന്ന് ദേവസ്വം ബോർഡ്. ഡി.ജി.പി നിലപാട് അറിയിച്ചത് ദേവസ്വം ബോർഡ് അംഗം ശങ്കരദാസും തമ്മിലുള്ള കൂടിക്കാഴ്ച ശേഷം
2. സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയത് നിയന്ത്രണത്തിൽ വലഞ്ഞ് ഭക്തർ. രാത്രി പത്ത് മണിക്ക് നട അടയ്ക്കുന്നതോടെ സന്നിധാനത്ത് തങ്ങുന്നവരെ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതഷേധം ശക്തം. ഇന്നലെ രാത്രി നിർബന്ധമായി ഭക്തരെ ഒഴിപ്പിച്ചതിനാൽ നെയ്യഭഷേകം അടക്കമുള്ള പ്രസാദ പൂജകൾ മുടങ്ങി. നിലവിൽ രാത്രി ആരെയും മലചവിട്ടാൻ അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട്. സന്നിധാനത്ത് തങ്ങുന്ന ശബരിമല കർമ്മ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനും പൊലീസ് നീക്കം തുടങ്ങി.
3. അതേസമയം, ശബരിമല യുവതി പ്രവേശനത്തിൽ തിങ്കളാഴ്ച സാവകാശ ഹർജി നൽകാൻ ഒരുങ്ങി ദേവസ്വം ബോർഡ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും അനുകൂല നിലപാട്. പമ്പയിലും സന്നിധാനത്തും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സാവകാശം വേണമെന്ന് ദേവസ്വം ബോർഡ് കോടതിയിൽ ആവശ്യപ്പെടും.
4. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കെ.പി ശശികലയ്ക്ക് സന്നിധാനത്തേക്ക് പോകാൻ അനുമതി. പ്രതഷേധക്കാരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ട് കെ.പി. ശശികല. പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ നാമജപ പ്രതഷേധം അവസാനിപ്പിച്ചു. ശശികലയെ തിരുവല്ല റവന്യൂ ഡിവിഷൻ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
5. തിരിച്ചു പോകണം എന്ന പൊലീസ് നിർദ്ദേശം അവഗണിച്ചതിനെ തുടർന്നാണ് ശശികലയെ മരക്കൂട്ടത്തിൽ വച്ച് വനിതാ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. പൊലീസ് നിയന്ത്രണങ്ങൾ ലംഘിക്കും എന്ന് വെല്ലുവിളിച്ച് രാത്രി മലകയറിയ ശശികലയെ കരുതൽ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തത് എന്ന് പൊലീസ്. ആറ് മണിക്കൂറോളം മരക്കൂട്ടത്ത് തടഞ്ഞ് നിറുത്തിയ ശേഷം ഇരുമുടിക്കെട്ടുമായാണ് അറസ്റ്റ് ചെയ്തത്
6. ശബരിമലയിൽ സംഘർഷം ഉണ്ടാക്കാൻ സാധ്യത ഉള്ളതിനാൽ കൂടുതൽ ബി.ജെ.പി നേതാക്കളെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പൃഥിപാൽ, ബി.ജെ.പി നേതാവ് പി.സുധീർ എന്നിവരും പൊലീസ് കസ്റ്റഡിയിൽ. പൊലീസ് അറസ്റ്റ് ചെയ്യും എന്ന് അറിയിച്ചതിനെ തുടർന്ന് അയ്യപ്പധർമ്മ ജന സേന നേതാവ് രാഹുൽ ഈശ്വർ നിലയ്ക്കലിൽ നിന്നും മടങ്ങപ്പോയി. ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി തള്ളിയാൽ കൂടുതൽ പ്രക്ഷോഭങ്ങളും ആയി പമ്പയിലെത്തും എന്നും പ്രതികരണം
7. സംസ്ഥാനത്ത് ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബി.ജെ.പി, ഭക്തരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണ പത്തനംതിട്ടയെയും സന്നിധാനത്തെും ഹർത്താലിൽ നിന്ന് ഒഴിവാക്കാറുണ്ട്. കെ.പി ശശികല നാട്ടിലാകെ നടന്ന് വിഷം ചീറ്റുകയാണ്. ശബരിമലയെ കലാപ ഭൂമിയാക്കുകയാണ് ശശികല എന്നും കടകംപള്ളി
8. ശബരിമലയെ സംഘർഷഭൂമി ആക്കാൻ ആഗ്രഹമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സുരക്ഷ ശക്തമാക്കിയത് കേന്ദ്ര നിർദ്ദേശം അനുസരിച്ച്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. നട അടച്ചതിനു ശേഷം ശശികല മലകയറിയതിനാൽ ആണ് അറസ്റ്റ് ചെയ്തത് എന്നും കാനം
9. ശശികലയുടെ അറസ്റ്റിൽ പ്രതഷേധിച്ച് സംസ്ഥാനത്ത് ശബരിമല കർമ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹർത്താലിൽ വലഞ്ഞ് പൊതുജനം. ഹർത്താലിന് ബി.ജെ.പിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് സംരക്ഷണം ഇല്ലാതെ സർവീസുകൾ നടത്തില്ലെന്ന് കെ.എസ്.ആർ.ടി.സി. ബാലരാമപുരത്ത് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി പ്രവർത്തകരുടെ വഴിതടയൽ. ശശികലയുടെ അറസ്റ്റ് നീചവും നിയമവിരുദ്ധവും എന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള.
10. ശബരിമല വിഷയത്തിൽ സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ നടക്കുന്നത് പൊലീസ് രാജ് മാത്രം എന്ന് വിമർശനം. സർവകക്ഷി യോഗത്തിൽ സർക്കാർ സ്വീകരിച്ചത് നഷേധാത്മക നിലപാട്. സാവകാശ ഹർജി നൽകാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം, വൈകി വന്ന വവേകം എന്നും ചെന്നിത്തല
11. പ്രളയം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും ശബരിമലയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. തീർത്ഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യം എത്രയും വേഗം ഉറപ്പാക്കണം. ശബരിമല തീർത്ഥാടനം തകർക്കാനാണ് സി.പി.എം ബി.ജെ.പി ശ്രമം. പ്രശ്നം വഷളാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിന്. ആർ.എസ്.എസും ബി.ജെ.പിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നും. പ്രശ്നം പരിഹരിക്കാനുള്ള മാർഗം ഭരണഘടനാ ഭേദഗതി മാത്രം എന്നും രമേശ് ചെന്നിത്തല