accident

ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു. രണ്ട് തീർത്ഥാടകർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശികളായി ബാബു, കാർത്തി എന്നിവരാണ് മരിച്ചത്.കുട്ടിക്കാനം പുല്ലുപാറക്ക് സമീപമാണ് അപകടം സംഭവിച്ചത്.

സംഘത്തിലുണ്ടായിരുന്ന 12പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.