kerala-university

 പരീക്ഷ മാറ്റി

നവംബർ 17ന് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എസ്.സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി കോംപ്ലിമെന്ററി ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ 19ലേക്ക് മാറ്റി.

ടൈംടേബിൾ

23ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.പി.എ ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

എട്ടാം സെമസ്റ്റർ റഗുലർ ബി.ടെക് (2008 സ്‌കീം) കോഴ്‌സ് കോഡിൽ വരുന്ന പാർട്ട് ടൈം ബി.ടെക് റീസ്ട്രക്‌ചേർഡ് എട്ട്, ഏഴ്, ആറ്, നാല്, സെമസ്റ്റർ പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാകേന്ദ്രം

22ന് (വിദൂരവിദ്യാഭ്യാസം) ആരംഭിക്കുന്ന പി.ജി ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളുടെയും എം.എ, എം.എസ്.സി സപ്ലിമെന്ററി പരീക്ഷകളുടെയും കേന്ദ്രം തിരുവനന്തപുരം സംസ്‌കൃത കോളേജിൽ നിന്നും യൂണിവേഴ്‌സിറ്റി കോളേജിലേക്ക് മാറ്റി. വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ഹാൾ ടിക്കറ്റുകൾ കൈപ്പറ്റണം.

ശിൽപ്പശാല സംഘടിപ്പിക്കും

22 മുതൽ 24വരെ സർവകലാശാല സെനറ്റ് ഹൗസ് ക്യാമ്പസിൽ കേരള സർവകലാശാല ഐ.ക്യൂ.എ.സിയും ഐ.സി.എസ്.എസ്.ആർ-എസ്.ആർ.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗവേഷണ രീതിശാസ്ത്ര ശിൽപശാല പ്രൊ-വൈസ്ചാൻസിലർ പ്രൊഫ.പി.പി. അജയകുമാർ ഉദ്ഘാടനം ചെയ്യും. ഐ.സി.എസ്.എസ്.ആർ-എസ്.ആർ.സി. ഡയറക്ടർ പ്രൊഫ. എം. ചന്നബസവയ്യ പങ്കെടുക്കും. സാമൂഹിക ശാസ്ത്ര-മാനവിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.